കോവിഡ് വാക്‌സിന്‍; കുട്ടികള്‍ക്ക് ഉടനെ ലഭിക്കാന്‍ സാധ്യതയില്ല

By Team Member, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി : കോവിഡ് ആശങ്ക പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് വാക്‌സിന്റെ പരീക്ഷണ വിജയമാണ്. ശേഷം ആളുകള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതോടെ സമൂഹം ഇന്ന് അനുഭവിക്കുന്ന കോവിഡ് ആശങ്കക്ക് ഒരു പരിധി വരെ തടയിടാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ കുട്ടികള്‍ക്ക് ലഭിക്കാന്‍ ഇടയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്ന കമ്പനികള്‍ പോലും ഇതുവരെ വാക്‌സിന്റെ പരീക്ഷണം കുട്ടികളില്‍ നടത്തിയിട്ടില്ലെന്നതാണ് ഇതിന്റെ പ്രധാന കാരണം.

5 മുതല്‍ 18 വയസ് വരെ ഉള്ളവരെ ഓക്‌സഫഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം നടന്നെങ്കിലും അതിന് ഇതുവരെ തീരുമാനം ആയിട്ടില്ല. ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സീന്‍ പരീക്ഷണത്തിലും 12 വയസില്‍ താഴെയുള്ളവര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം വൈകുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കുട്ടികളുടെ അടുത്ത വര്‍ഷത്തെ അധ്യയന വര്‍ഷത്തെ പോലും അത് ബാധിക്കുമെന്നത് ആശങ്കാജനകമാണ്. എന്നാല്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് കൂടുതല്‍ മുന്‍കരുതലുകളും എടുക്കേണ്ടിയിരിക്കുന്നു. മുതിര്‍ന്നവരില്‍ വിജയമാണെന്ന് കരുതി വാക്‌സീന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയണമെന്നില്ല. വാക്‌സിന്‍ സ്വീകരിച്ച പലരിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുതിര്‍ന്നവരെ ഇത് കാര്യമായി ബാധിച്ചില്ലെങ്കിലും കുട്ടികളുടെ കാര്യത്തില്‍ അങ്ങനെ ആകണമെന്നില്ല. കൂടാതെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിന്റെ ഡോസിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

Read also : സുപ്രീം കോടതി ജഡ്‌ജിക്കെതിരെ ആരോപണങ്ങളുമായി ജഗന്‍ മോഹന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE