ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ള ആളുകളുടെ വാക്‌സിനേഷൻ നടപടികൾക്ക് നാളെ തുടക്കമാകും. നാളെ വൈകുന്നേരം 4 മണിയോടെ കോവിൻ ആപ്പിൽ പേര് രജിസ്‌റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് മെയ് 1ആം തീയതി മുതൽ 18 വയസിന് മുകളിൽ ഉള്ള ആളുകൾക്ക് രാജ്യത്ത് വാക്‌സിൻ നൽകി തുടങ്ങും.
അതേസമയം തന്നെ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഓക്‌സിജൻ വിതരണം വിലയിരുത്തുന്നതിനായി വിവിധ മന്ത്രാലയങ്ങൾ നാളെയും യോഗം ചേരും. കഴിഞ്ഞ 6 ദിവസമായി രാജ്യത്തെ പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. ഒപ്പം തന്നെ പ്രതിദിന മരണസംഖ്യയിലും ഉയർച്ച ഉണ്ടാകുകയാണ്. 3000ന് അടുത്താണ് നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് മരണസംഖ്യ.
Read also : പറ്റില്ലെങ്കിൽ പറയൂ, കേന്ദ്രത്തോട് ഇടപെടാൻ ആവശ്യപ്പെടാം; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി