ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കും; സൗദി ആരോഗ്യമന്ത്രി

By News Desk, Malabar News
covid vaccine will be mandatory for Hajj pilgrims; Saudi Health Minister
Ajwa Travels

റിയാദ്: ഹജ്‌ജ് ചെയ്യാനെത്തുന്ന തീർഥാടകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നിര്ബന്ധമാക്കുമെന്ന് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. ഹജ്‌ജ് സീസണിന് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതർ സജ്‌ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സൗദി ദിനപത്രമായ അൽ ഉക്കാസാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്‌.

അതേസമയം, രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകർക്ക് ഇത്തവണ ഹജ്‌ജ് ചെയ്യാൻ അവസരം ഉണ്ടാകുമോയെന്ന കാര്യം ആരോഗ്യമന്ത്രി വ്യക്‌തമാക്കിയിട്ടില്ല. കോവിഡ് പശ്‌ചാത്തലത്തിൽ തീർഥാടകരുടെ എണ്ണം കർശനമായി നിയന്ത്രിച്ചായിരുന്നു കഴിഞ്ഞ വർഷം ഹജ്‌ജ് നടന്നത്. ഈ വർഷത്തെ ഹജ്‌ജ് കർമങ്ങൾ ജൂലൈ അവസാനത്തോടെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: ഇന്ത്യയിലെ പ്രവർത്തനം വിലക്കണമെന്ന് ആവശ്യം; ആമസോണിന് പുതിയ വെല്ലുവിളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE