പാലക്കാട് കോവിഡ് സാധ്യത 2 ല്‍ നിന്ന് 5 ശതമാനമായി ഉയര്‍ന്നു

By News Desk, Malabar News
MalabarNews_palakkad
Representation Image
Ajwa Travels

പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് സാധ്യത 5 മുതല്‍ 7 ശതമാനം വരെയായി ഉയര്‍ന്നതായി പരിശോധനാ റിപ്പോര്‍ട്ട്. അതായത്, 100 പേരെ പരിശോധിച്ചാല്‍ 5 മുതല്‍ 7 പേര്‍ക്ക് വരെ കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത. നേരത്തെ ഇത് 2 ശതമാനം മാത്രമായിരുന്നു. ഇതേത്തുടര്‍ന്നു കര്‍ശന ജാഗ്രതക്ക് മന്ത്രി എ.കെ.ബാലന്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കം വഴിയാണു പ്രധാനമായും കോവിഡ് പടരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കടുപ്പിക്കും.

പാലക്കാട്ട് പ്രധാനമായും ജില്ലക്കുള്ളില്‍ നിന്നാണു രോഗവ്യാപനം. അതിനാല്‍ ചെക്‌പോസ്റ്റിലെ ആരോഗ്യ പരിശോധന നിര്‍ത്താന്‍ തീരുമാനിച്ചതായി കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. എന്നാല്‍  ജില്ലാ അതിര്‍ത്തി കടക്കാന്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വ്യാജമദ്യം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കര്‍ശനമാക്കാനും മന്ത്രി കെ.കൃഷ്ണന്‍കുട്ടി അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE