മേയാൻ വിട്ട പശുവിനെ കടുവ കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ

By Trainee Reporter, Malabar News
Representational image
Ajwa Travels

സുൽത്താൻ ബത്തേരി: വയനാട് കൊളഗപ്പാറയിൽ മേയാൻ വിട്ട പശുവിനെ കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ചു. കൊളഗപ്പാറ ചൂരിമല സണ്ണിയുടെ പശുവിനെയാണ് കടുവ കൊന്നത്. വെള്ളിയാഴ്‌ച വൈകിട്ട് 5.30ഓടെയാണ് സംഭവം. 6 മാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കടുവയെ ഉടൻ പിടികൂടാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രി വൈകിയും നാട്ടുകാർ പ്രദേശത്ത് പ്രതിഷേധിച്ചു. ജനപ്രതിനിധികളും പോലീസും സ്‌ഥലം സന്ദർശിച്ചു.

Read also: ശക്‌തമായ കാറ്റും, മഴയും; ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE