ന്യൂഡെൽഹി: ജെഎൻയു സ്‌റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്‍സിലിന്റെ താക്കീത്. കഴിഞ്ഞ ഡിസംബറിൽ പാട്‌നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്‌തിരുന്നു. ഇതിന്റെ പേരിലാണ് കനയ്യ കുമാറിന് താക്കീത് നല്‍കിയത്.
ബഗുസരായി ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചതായുള്ള അറിയിപ്പ് കനയ്യക്ക് ലഭിച്ചില്ലെന്നു പറഞ്ഞാണ് ഇന്ദു ഭൂഷനെ പ്രാദേശിക നേതാക്കള്‍ മര്‍ദിച്ചത്. എന്നാൽ ഇന്ദു ഭൂഷനെ മര്‍ദിച്ച സംഭവത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് കനയ്യ വ്യക്‌തമാക്കിയിരുന്നു. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ് കനയ്യ കുമാര്‍.
Read also: മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപണം; കെഎസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു