പാലക്കാട്: പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്‌ഞാ ചടങ്ങിന് ശേഷം പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്ത് വരികയായിരുന്നു.
ചടങ്ങിന് ശേഷം ബിജെപി അംഗങ്ങള്‍ പുറത്തിറങ്ങിയതോടെ നഗരസഭക്ക് അകത്ത് സിപിഎം അംഗങ്ങള്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ നഗരസഭക്ക് അകത്ത് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ആകില്ലെന്ന് പൊലീസ് പറഞ്ഞതോടെ ദേശീയ പതാകയുമായി നഗരസഭക്ക് പുറത്തേക്കിറങ്ങിയ ഇടത് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ഇതിനെ ജയ് ശ്രീറാം വിളികളോടെ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും നേരിട്ടതോടെ സംഘര്‍ഷ സാധ്യതയായി.
എന്നാല്‍, ഇരുകൂട്ടരെയും പൊലീസ് നിയന്ത്രിക്കുകയും സംഘര്‍ഷ സാഹചര്യം ഒഴിവാക്കുകയും ചെയ്‌തു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ഫ്‌ളക്‌സ് വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പാലക്കാട് നഗരസഭയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.