സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ

By Staff Reporter, Malabar News
cpm-central-committee
Ajwa Travels

ന്യൂഡെൽഹി: കണ്ണൂരിൽ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് കേന്ദ്ര കമ്മിറ്റി നേരിട്ട് ചേരുന്നത്.

ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ട് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ, കര്‍ഷക സമരം, ഇന്ധനവിലക്കയറ്റം, അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള കേരള നേതാക്കൾ യോഗത്തിനെത്തും. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺ​ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺ​ഗ്രസ് ചേർന്നിരുന്നു.

Read Also: ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE