മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; എംഎല്‍എക്കും പോലീസുകാർക്കും പരിക്ക്

By Desk Reporter, Malabar News
CPM-Congress clash in Muvattupuzha; Injury to MLA and policemen
Ajwa Travels

കൊച്ചി: മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് ഓഫിസിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ ആണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ മൂവാറ്റുപ്പുഴ എംഎല്‍എ മാത്യു കുഴല്‍നാടനും പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും പരിക്കേറ്റു. കോണ്‍ഗ്രസ് പ്രകടനം സിപിഎം ഓഫിസിന് മുന്നിൽ എത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയും ആയിരുന്നു. സംഘര്‍ഷാവസ്‌ഥ അര മണിക്കൂറോളം തുടര്‍ന്നതായാണ് വിവരം.

ഇരുവിഭാഗത്തിലുമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിൽ പുത്തൻകുരിശ് ഡിവൈഎസ്‌പി അജയ് നാഥിന്റെ തലക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ മൂവാറ്റുപ്പുഴ കോണ്‍ഗ്രസ് ഓഫിസ് ആക്രമിക്കുകയും കൊടിമരം തകര്‍ക്കുകയും ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രകടനം.

Most Read:  ‘താങ്കൾ എപ്പോഴും എന്റെ ചാംപ്യനാണ്’; സൈനയോട് നടൻ സിദ്ധാർഥ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE