ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് കാറിടിച്ച് പരിക്കേറ്റു

By Syndicated , Malabar News
dysp hitted by car_Malabar news
Ajwa Travels

ചെറുവത്തൂര്‍: ചന്തേരയില്‍ ഡിവൈഎസ്‌പിക്ക് കാറിടിച്ച് പരിക്കേറ്റു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പികെ സുധാകരനെയാണ് കാറിടിച്ചത്. തിങ്കളാഴ്‌ച രാത്രി പോളിംഗ് കഴിഞ്ഞശേഷം എട്ടു മണിയോടെയാണ് സംഭവം. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം പുറത്തു റോഡരികില്‍ ഉണ്ടായിരുന്നവരെ ഒഴിവാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കെ പൊലീസ് സ്‌റ്റേഷന്‍ ഭാഗത്ത് നിന്ന് അതിവേഗതയില്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം ഡിവൈഎസ്‌പിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല. സംഭവ ശേഷം നിര്‍ത്താതെ പോയ കാര്‍ രാത്രി തന്നെ കസ്‌റ്റഡിയില്‍ എടുത്തു.

Read also: ഇരട്ടക്കൊല; സിബിഐ സംഘം ഇന്ന് പെരിയയിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE