മയക്കുമരുന്ന് കേസ്; പ്രിയങ്ക ആല്‍വക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

By Syndicated , Malabar News
Priyanka alva _Malabar news
Ajwa Travels

ന്യൂഡെല്‍ഹി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. പ്രിയങ്കയുടെ സഹോദരന്‍ ആദിത്യ ആല്‍വ പ്രതിയായ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ ആദിത്യ ആല്‍വ ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഇവരുടെ മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് ഇന്നലെ ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞിരുന്നു. ആദിത്യ ആല്‍വയുടെ ബെംഗളൂരുവിലുള്ള വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ ശേഷം നടന്ന അന്വേഷണത്തിലാണ് ബംഗളുരു മയക്കു മരുന്ന് കേസ് പുറത്തു വന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്‌ജന ഗല്‍റാണി എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു.

Read also: ഹത്രസ് പെണ്‍കുട്ടിയെന്ന പേരില്‍ ഭാര്യയുടെ ചിത്രം; പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE