മാസ്‌ക് ഉപയോഗിച്ചില്ല; വിവേക് ഒബ്‌റോയിക്കെതിരെ എഫ്ഐആര്‍

By Syndicated , Malabar News
Vivek_Oberoi_FIR
Ajwa Travels

മുംബൈ: കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ മുംബൈ പോലീസ്. മാസ്‌കും ഹെൽമെറ്റും ധരിക്കാതെ പൊതുനിരത്തില്‍ വാഹനം ഓടിച്ചതിനാണ് നടനെതിരെ നടപടി സ്വീകരിച്ചത്.

‘പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച നടന്‍ വിവേക് ആനന്ദ് ഒബ്‌റോയിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുകയാണ്. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണമെന്നത് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടിവിച്ചിരുന്നു. നിര്‍ബന്ധമായും പാലിക്കേണ്ട ഈ നിര്‍ദേശം നടന്‍ ലംഘിച്ചിരിക്കുകയാണ്. നടനെതിരെ തീര്‍ച്ചയായും നടപടികള്‍ സ്വീകരിക്കും,’ മുംബൈ പോലീസ് ഉദ്യോഗസ്‌ഥന്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്​പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 14ന് ഭാര്യ പ്രിയങ്ക ആല്‍വക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ വിവേക് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മാസ്‌കും ഹെൽമെറ്റും വെക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന ഈ വീഡിയോയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് നടപടി.

Read also: ചാണക ശാസ്‍ത്രത്തിൽ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ; യുജിസിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE