വിവേക് ഒബ്റോയിയുടെ വസതിയില്‍ പോലീസ് പരിശോധന

By Syndicated , Malabar News
Vivek oberoi_Malabar news
ഫോട്ടോ കടപ്പാട് എൻഡി ടിവി
Ajwa Travels

ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ വസതിയില്‍ പൊലീസ് പരിശോധന. ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ പ്രതിയായ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് വിവേക് ഒബ്റോയിയുടെ മുംബൈയിലെ വസതിയില്‍ ബെംഗളൂരു പൊലീസ് പരിശോധന നടത്തിയത്.

‘ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയ് അദ്ദേഹത്തിന്റെ ബന്ധുവാണ്,  ആല്‍വ ഇവരുടെ വീട്ടില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചു. അത് ഞങ്ങള്‍ക്ക് പരിശോധിക്കേണ്ട ആവശ്യമുണ്ട്. അതിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതി വാറണ്ട് ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം മുംബൈയിലെ വസതിയില്‍ പരിശോധനക്കായി എത്തുകയായിരുന്നു’ ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ആദിത്യ ആല്‍വയുടെ ബെംഗളൂരുവിലെ വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക ചലച്ചിത്ര മേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്‌ത കേസിലാണ് ഇയാള്‍ അന്വേഷണം നേരിടുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ ശേഷം നടന്ന അന്വേഷണത്തിലാണ് ബംഗളുരു മയക്കു മരുന്ന് കേസ് പുറത്തു വന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്‌ജന ഗല്‍റാണി എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു.

Read also: ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് മൂന്ന് മാസത്തേക്ക് പ്രസിദ്ധീകരിക്കില്ല; ബാര്‍ക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE