‘റോയിട്ടേഴ്‌സി’ലെ മലയാളി മാദ്ധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

ബെംഗളൂരു: അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മലയാളി മാദ്ധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് വിദ്യാനഗർ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്‌ഥലത്ത്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്‌സ് ബെംഗളൂരു ഓഫിസിലെ സബ് എഡിറ്ററാണ് ശ്രുതി.

ബെംഗളൂരു നല്ലൂരഹള്ളി മെഫെയറിലെ അപ്പാർട്മെന്റിൽ ആയിരുന്നു ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതി മരിച്ച ദിവസം അനീഷ് കണ്ണൂർ തളിപ്പറമ്പിനടുത്തെ ചുഴലിയിലെ സ്വന്തം വീട്ടിൽ ആയിരുന്നു. നാട്ടിൽ നിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണം ഉണ്ടാവാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിൽ എഞ്ചിനിയറായ സഹോദരൻ നിശാന്ത് അപ്പാർട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേ തുടർന്ന് അധികൃതർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടത്.

ശ്രുതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ദൂരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്‌ഫീൽഡ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ച് വർഷം മുമ്പാണ് ശ്രുതിയുടെ വിവാഹം നടന്നത്. വിദ്യാനഗർ ചാല റോഡിൽ താമസിക്കുന്ന മുൻ അധ്യാപകനും പരിസ്‌ഥിതി പ്രവർത്തകനുമായ നാരായണൻ പേരിയയുടെയും മുൻ അധ്യാപിക സത്യഭാമയുടെയും മകളാണ് ശ്രുതി.

Most Read: സിൽവർ വിരുദ്ധ സമരം; കോട്ടയത്ത് 105 പേർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE