ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് മൂന്ന് മാസത്തേക്ക് പ്രസിദ്ധീകരിക്കില്ല; ബാര്‍ക്ക്

By Staff Reporter, Malabar News
national news image_malabar news
Ajwa Travels

മുംബൈ: ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് അടുത്ത മൂന്ന് മാസത്തേക്ക് നിര്‍ത്തി വെക്കുന്നതായി ബാര്‍ക്ക് (ബ്രോഡ്കാസ്‌റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍). റിപ്പബ്‌ളിക് ഉള്‍പ്പടെയുള്ള ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃതിമം കാണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് ബാര്‍ക്കിന്റെ അറിയിപ്പ്.

റേറ്റിങ്ങിന് ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങള്‍ സമ്പൂര്‍ണ പരിശോധനക്ക് വിധേയമാക്കാനാണ് ബാര്‍ക്കിന്റെ തീരുമാനം. ഇംഗ്ളീഷ് ന്യൂസ് ചാനലുകളുടേയും, ഹിന്ദിക്ക് പുറമെ മറ്റു പ്രാദേശിക ഭാഷാ ചാനലുകള്‍, ബിസിനസ് മാദ്ധ്യമങ്ങള്‍ എന്നിവയുടെയെല്ലാം റേറ്റിംഗ് സംവിധാനം കര്‍ശനമായി പരിശോധിക്കേണ്ടതുണ്ടെന്നും ബാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തേക്ക് റിപ്പോട്ടുകള്‍ പബ്‌ളിഷ് ചെയ്യാനാവില്ലെന്ന് ബാര്‍ക്ക് പുറത്തു വിട്ട പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

റേറ്റിങ്ങില്‍ മുന്നിലെത്താന്‍ റിപ്പബ്‌ളിക് ടിവി അടക്കം മൂന്ന് മാദ്ധ്യമങ്ങള്‍ ബാര്‍ക്ക് ഡാറ്റയില്‍ തട്ടിപ്പ് നടത്തിയതായി മുംബൈ പൊലീസ് അറിയിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. റിപ്പബ്‌ളിക് ചാനലിന് പുറമെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നിവയാണ് തിരിമറി നടത്തിയതായി മുംബൈ പൊലീസ് അറിയിച്ചത്.

Read Also: കോവിഡ്; സംസ്‌ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE