മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ പങ്ക് അന്വേഷിക്കണം; അനില്‍ ദേശ്‌മുഖ്

By Syndicated , Malabar News
Vivek obroy_Anil deshmukh_Malabar news
Ajwa Travels

മുംബൈ: ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയെ മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് വിധേയനാക്കണമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ്. വിവേകിന്റെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ പ്രതിയായ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ മുംബൈയിലെ വീട്ടില്‍ ബെംഗളൂരു പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു.

ബോളിവുഡിലെ മറ്റ് താരങ്ങളെ പോലെ വിവേകിനെയും പരിശോധനക്ക് വിധേയമാക്കണമെന്നും നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷണം ഏറ്റെടുക്കുമെന്നും ദേശ്‌മുഖ് പറഞ്ഞു. വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ജീവചരിത്രം ആസ്‌പദമാക്കി പുറത്തുവരാന്‍ ഇരിക്കുന്ന സിനിമയുടെ ഭാഗമായ വിവേക് ഒബ്റോയ് ബി ജെ പിയുമായ് അടുത്ത് നില്‍ക്കുന്ന വ്യക്‌തിയാണ്. അതുകൊണ്ടുതന്നെ വിവേകിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല എന്നാണ് ദേശ്‌മുഖിന്റെ ആരോപണം.

Read also: തരൂരിനെതിരായ മാനനഷ്‌ടക്കേസ്; ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE