ന്യൂഡെല്‍ഹി: ഹത്രസ് കേസിലെ പെണ്‍കുട്ടിയുടേത് എന്ന പേരില്‍ തന്റെ ഭാര്യടെ ചിത്രം പ്രചരിക്കുന്നു എന്ന പരാതിയുമായി യുവാവ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യുവാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
യുവാവിന്റെ പരാതിയില്‍ കാര്യമുണ്ടെന്നും ഇത് സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ജസ്‌റ്റിസ് നവീന്‍ ചൗള നിര്‍ദേശിച്ചു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് മന്ത്രാലയം, ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ ഇരയാണെന്ന് ചിത്രീകരിച്ച് തന്റെ ഭാര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുകയാണെന്ന് ആയിരുന്നു യുവാവ് കോടതിയെ അറിയിച്ചത്.
Read also: എവിടെയും സംഭവിക്കാം; 46കാരനെ വെടിവച്ചു കൊന്നതില്‍ ബിജെപി എംഎല്‍എ