അതിർത്തി കടന്ന് മീൻപിടുത്തം; 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ

By News Desk, Malabar News
Indian Fisherman Arrested in srilanka
Representational Image
Ajwa Travels

ജാഫ്‌ന: അതിർത്തി കടന്ന് മീൻ പിടിച്ചതിന് 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ശ്രീലങ്കയിലെ ജാഫ്‌നയിലെ ഈഴുവ ദ്വീപിനോട് ചേർന്ന് മീൻ പിടിക്കുകയായിരുന്നു 14 തമിഴ് മൽസ്യ തൊഴിലാളികളെയും അവരുടെ രണ്ട് മൽസ്യബന്ധന ബോട്ടുകളെയുമാണ് പിടികൂടിയത്. ഇവരെ ജാഫ്‌ന ഫിഷറീസ്‌ വകുപ്പിന് കൈമാറി.

രാമേശ്വരം, മണ്ഡപം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്‌റ്റിലായവർ. പത്ത് ബോട്ടുകൾ നേരത്തെ ശ്രീലങ്കൻ സേന പിടിച്ചെടുത്തിരുന്നു. 60 ബോട്ടുകൾ കൂടി തടഞ്ഞുവെച്ചിട്ടുണ്ട്. ബോട്ടുടമകളുടെയും കൂടുതൽ തൊഴിലാളികളുടെയും അറസ്‌റ്റ്‌ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ ലങ്കയിൽ പിടിയിലായവരെ വിട്ടയക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാമേശ്വരത്ത് പ്രതിഷേധം ശക്‌തമായിട്ടുണ്ട്. ലങ്കയിൽ ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കൾ നാളെ മുതൽ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

Also Read: ശീത തരംഗത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡെൽഹിയിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE