സിഎസ്ബി ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണം

By News Bureau, Malabar News
Ajwa Travels

കാസർഗോഡ്: കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ, ബാങ്ക് കൈയ്യടക്കിയ വിദേശ കോർപ്പറേറ്റ് കമ്പനിയായ ഫെയർഫാക്‌സ് നടപ്പാക്കുന്ന ദേശവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികൾക്കെതിരെ സിഎസ്ബി ബാങ്ക് ജീവനക്കാർ നടത്തിവരുന്ന ചെറുത്തുനിൽപ് സമരം
കാസർഗോഡ് ജില്ലയിൽ പൂർണം. ബാങ്കിന്റെ മുഴുവൻ ശാഖകളും ഇന്ന് അടഞ്ഞ് കിടന്നു.

പണിമുടക്കിയ ജീവനക്കാർ സിഎസ്ബി ബാങ്കിന്റെ ജില്ലയിലെ ശാഖകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സിഎസ്ബി കാഞ്ഞങ്ങാട് ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ സെക്രട്ടറി കറ്റാടി കുമാരൻ ഉൽഘാടനം ചെയ്‌തു.

മുഴുവൻ താൽക്കാലിക, കരാർ, സി ടു സി ജീവനക്കാരെയും ഐബിഎ പ്രകാരം സ്‌ഥിരപ്പെടുത്തുക, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിർത്തുക, സ്‌ഥലം മാറ്റം ഉൾപ്പടെയുള്ള അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക, കേരളത്തിലെ വായ്‌പ അനുപാതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ സമരത്തിൽ ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ ഏഴോളം അഖിലേന്ത്യാ പണിമുടക്ക് നടത്തിയെങ്കിലും ജീവനക്കാർ ഉന്നയിക്കുന്ന വിഷയങ്ങളിൽ മുഖം തിരിഞ്ഞ് നിൽക്കുകയാണ് ബാങ്ക് മാനേജ്മെന്റ്. 2017 നവംബർ മുതൽ പ്രാബല്യത്തിൽ വരേണ്ട പതിനൊന്നാം ഉഭയകക്ഷി കരാർ സിഎസ്ബി ബാങ്കിൽ ഇതുവരെയും നടപ്പാക്കിയിട്ടില്ല. കേരള ധനകാര്യ മന്ത്രി തന്നെ നേരിട്ട് പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും നിഷേധാത്‌മക നിലപാടാണ് ബാങ്ക് മാനേജ്മെന്റ് സ്വീകരിച്ച് വരുന്നതെന്നും ഈ സാഹചര്യത്തിലാണ് വീണ്ടും പണിമുടക്കാൻ നിർബന്ധിതരായതെന്നും സമരക്കാർ പറയുന്നു.

എ ദാമോദരൻ (എഐടിയുസി) അധ്യക്ഷത വഹിച്ച യോഗത്തിൽ എം കുഞ്ഞികൃഷ്‌ണൻ (ഐഎൻടിയുസി), കെ സുകുമാരൻ (എഐബിഎ), കെ മാധവൻ മാസ്‌റ്റർ (സിഐടിയു), പിവി ബാലകൃഷ്‌ണൻ (ഐഎൻടിയുസി), സേതു ഹരീന്ദ്രൻ (എഐബിഒസി), മനോജ് (കെഎംഎസ്ആർഎ), എൻ ബാലകൃഷ്‌ണൻ (എഐടിയുസി), സുരേഷ് കുമാർ (ബെഫി) എന്നിവർ സംസാരിച്ചു. സിവി യദുകൃഷ്‌ണൻ സ്വാഗതവും കെ വിബിൻ നന്ദിയും പറഞ്ഞു.

Most Read: കീവിലെ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു; വിദ്യാർഥികൾ റെയിൽവേ സ്‌റ്റേഷനിൽ എത്താൻ നിർദ്ദേശം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE