സംസ്‌ഥാനത്ത്‌ ഇന്ന് ബാങ്ക് പണിമുടക്ക്; ഇടപാടുകൾ സ്‌തംഭിക്കും

By Staff Reporter, Malabar News
catholic-syrian-bank-strike
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്‌ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്‌തംഭിക്കും.

റിസർവ് ബാങ്ക് നിശ്‌ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്‌ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്‌ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്.

ബാങ്ക് കാനഡ ആസ്‌ഥാനമായിട്ടുള്ള ഫെയർഫാക്‌സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. തൊഴിലാളികളുടെ പെൻഷൻ നിഷേധിക്കുന്നതിന് കള്ളക്കേസുകൾ കൊടുക്കുകയും നിർബന്ധിത പിരിച്ചുവിടൽ നടപ്പാക്കുകയും ചെയ്‌തെന്നാണ് ആരോപണം.

കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്‍ബി ബാങ്ക് ജീവനക്കാർ പൂർണമായും പണിമുടക്കുകയാണ്. മാസങ്ങളായി തുടരുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്‌ത സമര സമിതിയുടെ സംസ്‌ഥാന വ്യാപക പണിമുടക്ക്. ഇന്ന് പണിമുടക്കും, അടുത്ത ദിവസം നാലാം ശനിയാഴ്‌ചയും തുടർന്ന് ഞായറാഴ്‌ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്ക് അടഞ്ഞു കിടക്കുന്നത് ഇടപാടുകാർക്ക് തിരിച്ചടിയാവും.

Read Also: മഴ‌ക്കെടുതി; ഇക്കുറി അടിയന്തര ധനസഹായം ഉണ്ടാവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE