‘കോടതിവിധി വരുന്നതിന് മുൻപ് എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നത്’; ഡി രാജ

By News Desk, Malabar News
Ajwa Travels

ഡെൽഹി: സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയത്തിൽ മതവും വിശ്വാസവും കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇടത് സർക്കാരിന് തുടർ ഭരണം ഉണ്ടാകുമെന്ന് ഡി രാജ ആത്‌മ വിശ്വാസം പ്രകടിപ്പിച്ചു. മികച്ച പ്രകടനമാണ് ഇടതുസർക്കാർ കാഴ്‌ച വെച്ചതെന്നും ഡി രാജ പറഞ്ഞു. ബിജെപി സ്‌ഥാനാർഥി സന്ദീപ് വചസ്‍പതി പുന്നപ്ര- വയലാർ രക്‌ത സാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയതിനെ കുറിച്ചും ഡി രാജ പ്രതികരിച്ചു.

ബിജെപി സ്‌ഥാനാർഥി രക്‌ത സാക്ഷി സ്‌മാരകത്തിൽ കയറിയത് ലജ്‌ജാകരമാണെന്ന് ആയിരുന്നു രാജയുടെ പ്രതികരണം. പുന്നപ്ര വയലാർ സമരത്തിൽ ആർഎസ്എസിനോ, ജനസംഘത്തിനോ പങ്കില്ലെന്നും രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി നടത്തിയ നടപടി ലജ്‌ജാകരമാണെന്നും ഡി രാജ പറഞ്ഞു.

സ്വന്തം നടപടികളിൽ ബിജെപി ലജ്‌ജിക്കണമെന്നും ഇടതുപക്ഷത്തെ ചോദ്യം ചെയ്യാൻ ബിജെപിക്ക് ധാർമിക അവകാശമില്ലെന്നും ഡി രാജ കൂട്ടിച്ചേർത്തു.

Read Also: വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE