പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; 24 മണിക്കൂറിൽ 2,57,299 കോവിഡ് കേസുകൾ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിലും നേരിയ കുറവ് രേഖപ്പെടുത്തി. 2,57,299 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരേക്കാൾ ഒരു ലക്ഷത്തിലധികം ആളുകൾക്ക് രോഗമുക്‌തി ഉണ്ടാകുകയും ചെയ്‌തു. 3,57,630 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്.

നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,62,89,290 ആയി ഉയർന്നു. ഇതിൽ 2,30,70,365 ആളുകളും രോഗമുക്‌തരായിട്ടുണ്ട്. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് മരണം 4000ന് മുകളിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 4,194 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 2,95,525 ആയി ഉയർന്നു.

രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപനം ഉയർന്ന് തന്നെ തുടരുകയാണ്. തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 36,184 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ പ്രതിദിന രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ് റിപ്പോർട് ചെയ്യുന്നത്. 24,478 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരായത്. ഒപ്പം തന്നെ 467 മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

മഹാരാഷ്‌ട്രയിലും കോവിഡ് സ്‌ഥിതി വ്യത്യസ്‌തമല്ല. കഴിഞ്ഞ 24 മണിക്കൂറിൽ 29,644 ആളുകൾക്ക് രോഗം സ്‌ഥിരീകരിച്ചപ്പോൾ സംസ്‌ഥാനത്തെ 44,493 രോഗബാധിതർക്ക് കോവിഡ് ഭേദമായി. എന്നാൽ പ്രതിദിന മരണസംഖ്യ ഉയർന്നു തന്നെ നിലനിൽക്കുകയാണ്. 555 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Read also : ട്രിപ്പിൾ ലോക്ക്‌ഡൗൺ; മലപ്പുറത്തെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE