പ്രതിദിന രോഗബാധിതർ കുറയുന്നു; 24 മണിക്കൂറിൽ രാജ്യത്ത് 1,32,364 കോവിഡ് കേസുകൾ

By Team Member, Malabar News
covid in india
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,32,364 പേർക്ക് കൂടിയാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിലും രോഗമുക്‌തരായവരുടെ എണ്ണം 2 ലക്ഷം കടന്നു. 2,07,071 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് രോഗമുക്‌തരായത്. രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ ഉയർന്ന് തുടരുന്നത് രാജ്യത്ത് ആശങ്കകൾക്ക് അയവ് നൽകുന്നുണ്ട്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് ജീവൻ നഷ്‌ടമായവരുടെ എണ്ണം 2,713 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 3,40,702 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,85,74,350 ആയി ഉയർന്നു. ഇവരിൽ 2,65,97,655 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്ത് പ്രതിദിനം രോഗമുക്‌തരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നതിനാൽ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 16,35,993 ആളുകളാണ് ചികിൽസയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ തമിഴ്‌നാട്ടിലാണ്. 24,405 ആളുകൾക്കാണ് 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ചത്. കേരളം, കർണാടക, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥാനങ്ങളും കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാടിന് തൊട്ടു പിന്നിലുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ 22,41,09,448 ആളുകൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

Read also : ‘യാസ്’ വന്നുപോയി; പക്ഷെ അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും ബംഗാളിൽ വീശിയടിക്കുന്നു; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE