പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 13,596 രോഗബാധിതർ

By Team Member, Malabar News
Daily Covid Cases Decreases And 13596 New Covid Cases
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 8 മാസത്തിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ച ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണിത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19,788 പേർ കോവിഡ് മുക്‌തരാകുകയും, 166 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,40,81,315 ആയി ഉയർന്നു. ഇവരിൽ 3,34,39,331 ആളുകളും ഇതുവരെ രോഗമുക്‌തരായി. രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് ജീവൻ നഷ്‌ടമായ ആളുകളുടെ എണ്ണം 4,52,290 ആണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,89,694 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 7,555 പേരും കേരളത്തിൽ നിന്നാണ്. നിലവിൽ കേരളത്തിലും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക് 98.12 ശതമാനമായി ഉയർന്നു. കൂടാതെ 1.37 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്.

Read also: അജയ് മിശ്രക്കെതിരെ നടപടി വേണം; ട്രെയിൻ തടയൽ സമരവുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE