രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറിൽ 2,542 കോവിഡ് മരണം

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിൽ കുറവ്. 62,224 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും, കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 2,542 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്.

അതേസമയം രാജ്യത്ത് പ്രതിദിനം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,07,628 ആളുകളാണ് കോവിഡ് മുക്‌തരായത്. നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,96,33,105 ആയി ഉയർന്നു. ഇവരിൽ 2,83,88,100 ആളുകളും ഇതുവരെ രോഗമുക്‌തരായി. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 3,79,573 ആയി ഉയർന്നു.

രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8,65,432 ആണ്.

Read also : മലപ്പുറത്തിന് 52ആം പിറന്നാൾ: സുസ്‌ഥിര വികസനത്തിന് മാസ്‌റ്റർ പ്ളാൻ വേണം; മുസ്‌ലിം ജമാഅത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE