പ്രതിദിന രോഗബാധയിൽ വലിയ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 70,421 കോവിഡ് ബാധിതർ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 70,421 കോവിഡ് കേസുകളാണ്. ഏപ്രിൽ 1ന് ശേഷം റിപ്പോർട് ചെയ്‌ത ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകളാണിത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണം ഒരു ലക്ഷത്തിൽ കൂടുതലാണ്. 1,19,501 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് പ്രതിദിനം മരണപ്പെടുന്നവരുടെ എണ്ണം 4000ന് അടുത്താണ്. 3,921 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 3,74,305 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 2,95,10,410 ആണ്. ഇവരിൽ 2,81,62,947 ആളുകളും ഇതുവരെ രോഗമുക്‌തരായി.

രോഗമുക്‌തരുടെ എണ്ണം വർധിക്കുന്നതിനാലും, രോഗബാധിതരുടെ എണ്ണം കുറയുന്നതിനാലും രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവിൽ 9,73,158 കോവിഡ് ബാധിതരാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. രാജ്യത്ത് ഒരു ലക്ഷത്തിന് മുകളിൽ സജീവ കോവിഡ് കേസുകൾ ഉള്ളത് കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്‌ഥാനങ്ങളിലാണ്. 1,80,856 സജീവ കോവിഡ് കേസുകളുമായി കർണാടകയാണ് നിലവിൽ മുൻപിൽ തുടരുന്നത്. കൂടാതെ രാജ്യത്ത് ഇതുവരെ 25,48,49,301 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read also : കാട്ടാന ശല്യം രൂക്ഷം; അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE