പ്രതിദിന രോഗബാധ 12,000ത്തിന് മുകളിൽ; രാജ്യത്ത് 24 മണിക്കൂറിൽ 14 കോവിഡ് മരണം

By Team Member, Malabar News
Daily Covid Cases In India Was Also Above 12000 In India Now
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു. 12,847 പേർക്കാണ് രാജ്യത്ത് പുതുതായി രോഗബാധ റിപ്പോർട് ചെയ്‌തത്‌. കൂടാതെ 14 പേർ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,24,817 ആയി ഉയർന്നു.

രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 63,063 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം 7,985 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 4,26,82,697 ആയി ഉയർന്നു.

പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമാണ്. കൂടാതെ രാജ്യത്തെ രോഗമുക്‌തി നിരക്ക് നിലവിൽ 98.65 ശതമാനമാണ്. മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌തത്‌ കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണ്. 4,255 പേർക്കാണ് മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ രാജ്യത്തെ മറ്റ് സംസ്‌ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുകയാണ്.

Read also: കൈക്കൂലി കേസ്; കുവൈറ്റിൽ വനിതാ ജീവനക്കാർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE