അഞ്ച് ജില്ലകളിൽ ഡിസിസി പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും

By Desk Reporter, Malabar News
Congress DCC Presidants
Ajwa Travels

തിരുവനന്തപുരം: പാർടിക്ക് അകത്ത് തർക്കം മുറുകുന്നതിനിടെ അഞ്ച് ജില്ലകളിൽ ഡിസിസി പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് പിടി തോമസ് എന്നിവർ സംസ്‌ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

സ്‌ഥാനാരോഹണ ചടങ്ങിലെ നേതാക്കളുടെ പ്രതികരണങ്ങൾ നിർണായകമാണ്. പാലോട് രവിയുടെ നിയമനത്തിനെതിരെ പ്രതികരിച്ച പിഎസ് പ്രശാന്ത് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇന്നലെ സിപിഎമ്മിൽ ചേർന്നിരുന്നു. സ്‌ഥാനാരോഹണ ചടങ്ങില്‍ ഇക്കാര്യങ്ങൾ ചർച്ചയാകും.

തൃശൂരിൽ ജോസ് വള്ളൂർ ഡിസിസി പ്രസിഡണ്ടായി ഇന്ന് ചുമതല ഏൽക്കും. രാവിലെ 10 മണിക്ക് നിലവിലെ പ്രസിഡണ്ട് എംപി വിൻസെന്റിൽ നിന്നു ചുമതല സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചടങ്ങിൽ പങ്കെടുക്കും. ജില്ലയിലെ 13 നിയമസഭാ സീറ്റുകളിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമുള്ള സാഹചര്യത്തിൽ വലിയ വെല്ലുവിളികളാണ് പുതിയ ഡിസിസി പ്രസിഡണ്ടിനെ കാത്തിരിക്കുന്നത്.

കാസർഗോഡ് ഡിസിസിയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പികെ ഫൈസലും ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 10ന് ജില്ലാ ഡിസിസി ഓഫിസിൽ നടക്കുന്ന സ്‌ഥാനാരോഹണ ചടങ്ങിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, സ്‌ഥാനമൊഴിയുന്ന ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നേല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

കണ്ണൂർ ഡിസിസി പ്രസിഡണ്ടായി മാർട്ടിൻ ജോർജും ഇന്ന് ചുമതലയേൽക്കും. ഉച്ചക്ക് 2 മണിക്ക് കോണ്‍ഗ്രസ് ഭവനിലാണ് ചടങ്ങ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പങ്കെടുക്കുന്ന ചടങ്ങിൽ നിലവിലെ ഡിസിസി പ്രസിഡണ്ട് സതീഷൻ പാച്ചേനി അധ്യക്ഷത വഹിക്കും. പ്രധാനപ്പെട്ട ഭാരവാഹികൾ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക.

എറണാകുളം ഡിസിസി പ്രസിഡണ്ടായി മുഹമ്മദ് ഷിയാസ്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സാന്നിധ്യത്തിലാകും ചുമതലയേല്‍ക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, ടിഎച്ച് മുസ്‌തഫ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ലെന്നാണ് സൂചന. കോവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് പ്രവേശനം.

അതേസമയം, വയനാട് ഡിസിസി അധ്യക്ഷനായി എൻഡി അപ്പച്ചൻ നാളെയാണ് ചുമതല ഏറ്റെടുക്കുക. രാവിലെ 10.30ന് ഡിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎൽഎ ഉൽഘാടനം ചെയ്യും. നിലവിലെ ഡിഡിസി പ്രസിഡണ്ട് ഐസി ബാലകൃഷ്‌ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇത് രണ്ടാം തവണയാണ് എൻഡി അപ്പച്ചൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനാകുന്നത്.

Most Read:  കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് എകെ ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE