കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്‌മഹത്യ കേസില്‍ സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിന് ഹോസ്‌റ്റല്‍ മുറിയില്‍ ആത്‌മഹത്യ ചെയ്‌ത ഫാത്തിമ ലത്തീഫിന്റെ വീട്ടിലേക്ക് ഇതാദ്യമായാണ് സിബിഐ എത്തുന്നത്.
ഫാത്തിമയുടെ വീട്ടില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനും ബന്ധുക്കളുടെ മൊഴിയെടുക്കാനുമാണ് ഉദ്യോഗസ്‌ഥര്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിനാണ് മദ്രാസ് ഐഐടി ഹോസ്‌റ്റല്‍ മുറിയില്‍ ഫാത്തിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിനു കാരണം അധ്യാപകന്‍ സുദര്‍ശന്‍ പത്‌മനാഭനാണെന്ന് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ കുറിപ്പില്‍ ആരോപിച്ചിരുന്നു.
മദ്രാസ് കോട്ടൂര്‍പുരം പോലീസ് പ്രാഥമികാന്വേഷണം നടത്തിയ കേസ് പിന്നീട് ചെന്നൈ സിറ്റി പോലീസിനു കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് (സിസിബി) കൈമാറി.
സിസിബി അഡീഷണല്‍ കമ്മിഷണര്‍ സി ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തുന്നതിനിടെ കേസ് കോടതി ഇടപെട്ട് സിബിഐക്ക് കൈമാറുകയായിരുന്നു. ശേഷം ഡിസംബര്‍ പകുതിയോടെ കേസ് സിബിഐ ഏറ്റെടുത്തു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് സിബിഐ ഡയറക്‌ടര്‍ക്ക് കത്തയച്ചിരുന്നു.
Read also: സിഎം രവീന്ദ്രനെ അടുത്ത ആഴ്‌ച വീണ്ടും ചോദ്യം ചെയ്യും