ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്‌ദുൽ ലത്തീഫ് ചെന്നൈ സിബിഐ ആസ്‌ഥാനത്തെത്തി ഇന്ന് മൊഴി നൽകും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
മദ്രാസ് ഐഐടിയിൽ ഉപരിപഠനത്തിന് പോയ ഫാത്തിമ 2019 നവംബറിലാണ് ആത്‍മഹത്യ ചെയ്‌തത്. മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ ഒരു വിവരവും അറിയില്ല എന്നാണ് കുടുംബത്തിന്റെ ആരോപണം. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെയാണ് പിതാവ് അബ്‌ദുൽ ലത്തീഫിനോട് ഇന്ന് ചെന്നൈയിൽ എത്തി മൊഴി നൽകാൻ സിബിഐ നോട്ടീസ് നൽകിയത്.
നീതിക്കായി ഇടപെടൽ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുമായും അബ്‌ദുൽ ലത്തീഫ് ഇന്ന് കൂടിക്കാഴ്‌ച നടത്തും. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എല്ലാ പിന്തുണയും മുഖ്യമന്ത്രി അന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു.
Also Read: സന്ദീപ് വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും