സംസ്‌ഥാനത്ത് വീണ്ടും സ്‌കൂൾ അടച്ചിടാൻ തീരുമാനം

By Desk Reporter, Malabar News
The decision to close the school again in the state
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സ്‌കൂൾ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്‌ളാസ് വരേയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തിൽ ഉണ്ടായിരിക്കുന്നത്.

എന്നാൽ 10ആം ക്‌ളാസ് മുതൽ പ്ളസ് ടു വരേയുള്ള ക്‌ളാസുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്‌കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യ കര്‍ഫ്യു, രാത്രി യാത്ര നിരോധനം എന്നിവ തൽക്കാലമില്ല. കൂടുതല്‍ നിയന്ത്രണങ്ങളില്‍ തിങ്കളാഴ്‌ച തീരുമാനമുണ്ടാകും.

മാർച്ച് അവസാനം നിശ്‌ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല. അത്തരത്തിൽ നിർണായകമായ പരീക്ഷകൾ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിക്‌ടേഴ്‌സ് വഴിയാകുമോ ക്‌ളാസുകൾ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമാക്കി ഒരു മാർഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും.

കോവിഡ് വ്യാപനം രൂക്ഷമായാൽ അതാത് സ്‌ഥാപനങ്ങൾ അടച്ചിടാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ചു. ഇക്കാര്യം അതാത് മേലധികാരികൾക്ക് തീരുമാനിക്കാം. സ്‌കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ സ്‌ഥാപനങ്ങളും കോവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതൽ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്‌താൽ അടച്ചിടാം. സർക്കാർ പരിപാടികൾ പരമാവധി ഓൺലൈൻ ആക്കാനും തീരുമാനമായിട്ടുണ്ട്.

Most Read:  ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ട നടപടി; ഞെട്ടിക്കുന്ന വിധിയെന്ന് ദേശീയ വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE