സംസ്‌ഥാനത്തെ പൂട്ടിയ മദ്യവിൽപന ശാലകൾ തുറക്കാൻ തീരുമാനം

By News Bureau, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഉത്തരവ്. എന്നാൽ എത്ര മദ്യവിൽപന ശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല.

പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബിവറേജസ് ഷോപ്പുകൾ തുറക്കുമെന്നാണ് ബവ്കോ അധികൃതർ സൂചിപ്പിച്ചിരുന്നത്. പരിശോധനകൾക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കൂ.

പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും, വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപന ശാലകൾ ആരംഭിക്കണമെന്നും ബവ്കോ ആവശ്യപ്പെട്ടിരുന്നു. ബവ്കോയുടെ വിദേശ മദ്യവിൽപന ശാലകളിലെ തിരക്കു കുറക്കുന്നതിനാണ് പുതിയ മദ്യവിൽപന ശാലകൾ അനുവദിച്ചത്.

അതേസമയം ദേശീയ- സംസ്‌ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും നേരത്തെ പൂട്ടേണ്ടിവന്നത്.

Most Read: ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE