രാജസ്‌ഥാനെ പൊളിച്ചടുക്കി ഡെൽഹി; ക്യാപിറ്റൽസിന് 46 റൺസ് വിജയം

By Desk Reporter, Malabar News
Delhi Capitals_Malabar News
Ajwa Travels

ഷാർജ: 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്‌ഥാൻ 19.4 ഓവറിൽ 138 റൺസിൽ കിതച്ചു വീണു. 46 റൺസ് വിജയം എന്നതിലുപരി മൽസരത്തിൽ സമ്പൂർണ്ണ ആധിപത്യം നേടിയാണ് ഡെൽഹി വിജയം ഉറപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ ഡെൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതായി.

കളിയുടെ തുടക്കത്തിൽ തുടരെ വിക്കറ്റുകൾ നഷ്‌ടമാക്കിയ ഡെൽഹി പിന്നീട് കളിയുടെ ആധിപത്യം ഷിംറോൺ ഹെറ്റ് മെയറിലൂടെ തിരിച്ചു പിടിച്ചു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡെൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 184 റൺസ് എടുത്തത്. നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത ആർ.അശ്വിന്റെ പ്രകടനം ഡെൽഹിയുടെ വിജയത്തിൽ നിർണ്ണായകമായി.

മൂന്നു വിക്കറ്റെടുത്ത ജോഫ്ര ആർച്ചറുടെ ബലത്തിലാണ് ക്യാപിറ്റൽസിനെ 184 റൺസിൽ ഒതുക്കിയത്. ഇല്ലങ്കിൽ രാജസ്‌ഥാന്റെ പരാജയഭാരം ഇതിലും കൂടുമായിരുന്നു. ഡെൽഹിക്കായി പന്തെറിഞ്ഞ എല്ലാ ബോളർമാരും വിക്കറ്റ് നേടി എന്നതാണ് കളിയുടെ പോസിറ്റിവ് ഹൈലൈറ്റായി പറയാവുന്നത്. സഞ്ജു ഇന്നും ആരധാകരെ നിരാശപ്പെടുത്തി. ഷാർജ സ്‌റ്റേഡിയത്തിൽ നടന്ന രണ്ടു മൽസരങ്ങളിലും രാജസ്‌ഥാന്റെ ടോപ് സ്‌കോററായ സഞ്ജു, ഇത്തവണ 9 പന്തിൽ 5 റൺസുമായി ക്രീസ് വിട്ടത് ദയനീയമായ കാഴ്‌ച്ചയായിരുന്നു.

കളിയുടെ ഹൈലൈറ്റ്സ് ഇവിടെ കാണാം: ഐപിഎൽ 2020 ഒക്‌ടോബർ 09  

ഡെൽഹിക്ക് വേണ്ടി കഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ, സ്‌റ്റോയിനിസ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അൻ‌റിക് നോർജെ, അക്‌സർ പട്ടേൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി. രാജസ്‌ഥാനു വേണ്ടി ആർച്ചർ മൂന്നു വിക്കറ്റും ടൈ, ത്യാഗി, തെവാത്തിയ എന്നിവർ ഓരോ വിക്കറ്റും നേടി.

Most Read: സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് ലഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE