ഉച്ചഭക്ഷണ പദ്ധതിയിൽ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകള്‍ നല്‍കുമെന്ന് ഡെല്‍ഹി സര്‍ക്കാര്‍

By Staff Reporter, Malabar News
arvind kejriwal-punjab
Ajwa Travels

ന്യൂഡെല്‍ഹി: ഉച്ചഭക്ഷണ പദ്ധതി പ്രകാരം അടുത്ത ആറ് മാസത്തേക്ക് ആം ആദ്‌മി സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

കോവിഡ് മഹാമാരി മൂലം മാര്‍ച്ച് മുതല്‍ ദേശീയ തലസ്‌ഥാനത്ത് സ്‌കൂളുകള്‍ അടച്ച സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

‘സ്‌കൂളുകള്‍ അടച്ചപ്പോള്‍, ഉച്ചഭക്ഷണത്തിനുള്ള പണം മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചു, പക്ഷേ ഇപ്പോള്‍, ആറുമാസത്തേക്ക് റേഷന്‍ നല്‍കാമെമെന്നാണ് തീരുമാനം,’ മണ്ഡവാലി മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ റേഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.

കോവിഡ് മൂലം രാജ്യമെമ്പാടുമുള്ള സ്‌കൂളുകള്‍ മാര്‍ച്ചില്‍ മുതല്‍ തന്നെ അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ ഒക്‌ടോബര്‍ മുതല്‍ ചില സംസ്‌ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു. അതേസമയം കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതുവരെ ദേശീയ തലസ്‌ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഡെല്‍ഹി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കോവിഡ് പശ്‌ചാത്തലത്തില്‍ നിരവധി സഹായങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു കോടി ആളുകള്‍ക്ക് മൂന്നു നാലു മാസമായി ഡ്രൈ റേഷന്‍ നല്‍കിയിരുന്നു എന്നും ഇതില്‍ മാവ്, അരി, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണ എന്നിവയും ഉള്‍പ്പെട്ടിരുന്നു എന്നും കേജ്‌രിവാള്‍ പറഞ്ഞു. കൂടാതെ മുതിര്‍ന്ന പൗരന്‍മാരുടെയും വിധവകളുടെയും പെന്‍ഷന്‍ ഇരട്ടിയാക്കിയെന്നും നിര്‍മാണ തൊഴിലാളികള്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE