നിങ്ങള്‍ക്കെതിരെ അഭിപ്രായം ശക്‌തമായി ഉയര്‍ന്നു വരുമ്പോള്‍ ജനാധിപത്യം മടുപ്പാകും; മഹുവ മൊയ്‌ത്ര

By Syndicated , Malabar News
TMC-MP-Mahua-Moitra_Malabar news
Ajwa Travels

കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ഒരു അഭിപ്രായം ശക്‌തമായി  ഉയര്‍ന്നു വരുമ്പോള്‍  ജനാധിപത്യം ക്ഷീണിപ്പിക്കുന്നതായി ബിജെപിക്ക് തോന്നുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഇന്ത്യയില്‍ ജനാധിപത്യം കൂടുതലാണെന്ന നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ പ്രസ്‌താവനക്ക് മറുപടിയായാണ് മൊയ്‌ത്ര പ്രതികരിച്ചത്.

‘ബിജെപി നിയമിച്ച നീതി ആയോഗിന്റെ സിഇഒ ജനാധിപത്യം വളരെയധികമാണെന്ന് പറയുന്നു. ആളുകള്‍ക്ക് നിങ്ങളുടേതില്‍ നിന്നും വ്യത്യസ്‌തമായ ഒരു അഭിപ്രായമുണ്ടെങ്കില്‍, അതിനൊപ്പം നില്‍ക്കാന്‍ തയ്യാറാകുമ്പോള്‍ ജനാധിപത്യം അല്‍പ്പം മടുപ്പാണ്’- മൊയ്‌ത്ര പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലായതിനാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ പ്രസ്‌താവന.  ശക്‌തമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ ചൈനയുമായി മൽസരിക്കാന്‍ ഇന്ത്യക്കാവുകയുള്ളൂവെന്നും കാന്ത് അവകാശപ്പെട്ടിരുന്നു.

Read also: സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ്; രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE