സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ്; രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍

By Syndicated , Malabar News
Sushant-singh-rajput_Malabar news
Ajwa Travels

മുംബൈ: ബോളിവുഡ്  നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട  ലഹരി മരുന്ന് കേസില്‍ ലോഖണ്ഡ്‌വാല  മേഖലയില്‍ നടന്ന റെയ്ഡില്‍  രണ്ടരക്കോടി രൂപ മതിക്കുന്ന 5 കിലോഗ്രാം മലാന ക്രീം, 14 ലക്ഷം രൂപ എന്നിവ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്തു.

ഒളിവിലായിരുന്ന ലഹരി ഇടപാടുകാരന്‍ റീഗല്‍ മഹാകാള്‍, ഇയാളുടെ സഹായി എന്നു കരുതുന്ന അസം ഷെയ്ഖ് ജുമ്മാന്‍ എന്നിവര്‍  പിടിയിലായി. സുശാന്തിനും കാമുകി റിയ ചക്രവര്‍ത്തിക്കും ലഹരിമരുന്ന് കൈമാറിയെന്ന് സംശയിക്കുന്ന ലഹരി ഇടപാടുകാരന്‍ അനൂജ് കേശ്‌വാനിക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത് മഹാകാളാണെന്ന് എന്‍സിബി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.  അനൂജ് കേശ്‌വാനി നേരത്തെ തന്നെ അറസ്‌റ്റിലായിരുന്നു.

Read also: കര്‍ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചരഞ്‌ജിത് സിംഗ് ചാന്നി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE