മണിയൂരില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും; 14 പേര്‍ക്ക് രോഗബാധ

By Staff Reporter, Malabar News
Dengue fever
Ajwa Travels

വടകര: കോവിഡ് വ്യാപനത്തിനിടെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. രണ്ടാഴ്‌ചക്കിടെ 14 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. പഞ്ചായത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും 50 ശതമാനത്തിനും ഇടയിലാണെന്നിരിക്കെ ഡെങ്കിപ്പനി പടരുന്നതും ജനങ്ങളെ ഭീതിയിൽ ആഴ്‌ത്തുന്നു.

പഞ്ചായത്തിലെ 18ആം വാര്‍ഡില്‍ 11 പേര്‍ക്കും 20ആം വാര്‍ഡില്‍ രണ്ടു പേര്‍ക്കും മൂന്നാം വാർഡിൽ ഒരാള്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം വീടുകള്‍ സന്ദര്‍ശിച്ച് ഉറവിട നശീകരണം, കൊതുകിന്റെ സാന്ദ്രത പഠനം, വീടിനകത്ത് മരുന്ന് തളിക്കല്‍, കൊതുക് നശീകരണത്തിന് ഫോഗിങ്, ബോധവത്കരണ നോട്ടീസ് വിതരണം എന്നിവ നടത്തി.

ജനങ്ങൾ വീടും പരിസരവും വൃത്തിയാക്കി കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഒഴിവാക്കാൻ അധികൃതർ നിർദ്ദേശം നൽകി. കോവിഡ് വൈറസ് ബാധക്ക് ഒപ്പം ഡെങ്കി വൈറസ് ബാധയുമുണ്ടായാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്നും ആയതിനാല്‍ ഉറവിട നശീകരണത്തില്‍ പൊതുസമൂഹം അതിജാഗ്രത കാണിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജേഷ് ശ്രീധരന്‍ അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തംഗം പിടി ശോഭന, ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ കെകെ ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്‌ടര്‍മാരായ സികെ ഷിന്ദു, കെ രാജേഷ്, വിഎസ് റെജി, അമൃത എന്നിവര്‍ നേതൃത്വം നല്‍കി.

Malabar News: ലോക്ക്ഡൗണിന്റെ മറവിൽ പാറമടകൾക്ക് അനുമതി നൽകാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE