കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി; അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന

By News Desk, Malabar News
Covid-Test
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്‌ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്.

ഒരാഴ്‌ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടിപിആര്‍ കുറയുന്നതനുസരിച്ച് പരിശോധനയും മാറുമെന്നും മന്ത്രി വ്യക്‌തമാക്കി.

ഒരാഴ്‌ചത്തെ ടിപിആര്‍ 20നും 30 ശതമാനത്തിനും ഇടയ്‌ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തുന്നതാണ്. ഒരാഴ്‌ചത്തെ ടിപിആര്‍ 2നും 20 ശതമാനത്തിനും ഇടയ്‌ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തുന്നതാണ്. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും ആന്റിജന്‍, ആര്‍ടിപിസിആര്‍, മറ്റ് പരിശോധനകളാണ് നടത്തുന്നത്.

ഒരാഴ്‌ചത്തെ ടിപിആര്‍ 2 ശതമാനത്തിന് താഴെയായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളില്‍ 5 സാമ്പിള്‍ എന്ന നിലയില്‍ ആര്‍ടിപിസിആര്‍ പൂള്‍ഡ് പരിശോധനയാണ് നടത്തുക.

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത്/ വാര്‍ഡ് എന്നിവിടങ്ങളിലെ സ്‌ഥിതി ജില്ലാ സര്‍വയലന്‍സ് യൂണിറ്റ് വിശകലനം നടത്തുകയും പരിശോധനയ്‌ക്കുള്ള ടാര്‍ജറ്റ് നിശ്‌ചയിക്കുകയും ചെയ്യും. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള സ്‌ഥാപനങ്ങള്‍, വ്യവസായ സ്‌ഥാപനങ്ങള്‍, ഫാക്‌ടറികള്‍, സ്‌ഥാപനങ്ങള്‍, പ്രത്യേക പ്രദേശങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ സമീപത്തുള്ള ആരോഗ്യ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ആവശ്യമെങ്കില്‍ മൊബൈല്‍ ടെസ്‌റ്റിങ്‌ ലാബുകളും ഉപയോഗിക്കാവുന്നതാണ്.

National News: നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുന്നു; ട്വിറ്ററിന് എതിരായ നടപടികളിൽ മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE