കോവിഡ് വ്യാപനം; ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്

By Desk Reporter, Malabar News
covid kerala_2020 Sep 09
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുടെ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ പഠന വിധേയമാക്കണം എന്ന ആവശ്യം ഇതുവരെ ആരോഗ്യവകുപ്പ് പരിഗണിച്ചിട്ടില്ല. സാമൂഹിക വ്യാപനത്തിന്റെ വിശദാംശങ്ങൾ അറിയാൻ സീറോളജിക്കൽ പഠനം നടത്താനുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശയും നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.

കോവിഡ് വ്യാപനം കൂടുതലുള്ള ക്ളസ്‌റ്ററുകൾ കേന്ദ്രീകരിച്ച് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിലും രോഗ സാധ്യതയുള്ളവരിലും നടത്തുന്ന പഠനമാണ് സീറോളജിക്കൽ സർവേ. എന്നാൽ തൃശൂർ,പാലക്കാട്‌, എറണാകുളം ജില്ലകളിലെ 1100 പേരിൽ മാത്രമാണ് ഐസിഎംആറിന് ഈ പഠനം നടത്താൻ കഴിഞ്ഞത്. രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ പോലും ഗവേഷണത്തിനുള്ള സാഹചര്യം ആരോഗ്യ വകുപ്പ് പരിഗണിക്കുന്നില്ല. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത്തരം പഠന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.

കൂടുതൽ കരുതലോടെ രോഗപ്രതിരോധം സാധ്യമാക്കാൻ ഇത്തരം പഠനങ്ങൾ സഹായിക്കുമെന്നാണ് പല  ലോകരാജ്യങ്ങളും തെളിയിക്കുന്നത്. ഇതിനോടാണ് ആരോഗ്യവകുപ്പ് മുഖം തിരിഞ്ഞു നിൽക്കുന്നത്.

Related News:  കോവിഡ് ; രോഗമുക്തി 2058, സമ്പര്‍ക്ക രോഗികള്‍ 3120, ആകെ രോഗബാധ 3402

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE