സ്‌ഥാനാര്‍ഥിക്ക് മരണശേഷം കോവിഡ്; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

By Team Member, Malabar News
Malabarnews_covid positive
Representational image
Ajwa Travels

തൃശൂര്‍ : ജില്ലയില്‍ പാവറട്ടി പഞ്ചായത്തിലെ 14 ആം വാര്‍ഡില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായിരുന്ന സുനില്‍ ചെറാട്ടിക്ക് മരണശേഷം കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് സുനില്‍ മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്.

സുനിലിന്റെ മൃതദേഹം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഗുരുവായൂര്‍ നഗരസഭാ ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. ഒപ്പം തന്നെ സ്‌ഥാനാര്‍ഥിയുമായി കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അത്തരം ആളുകള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കമുള്ള ആളുകള്‍ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി 9446627549 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

യുഡിഎഫ് സ്‌ഥാനാര്‍ഥി സുനില്‍ ചെറാട്ടിയുടെ മരണത്തെ തുടന്ന് 14 ആം വാര്‍ഡിലേക്ക് പുതിയ സ്‌ഥാനാര്‍ഥിയെ കണ്ടെത്തി. ടികെ സുബ്രമണ്യനാണ് പുതിയ സ്‌ഥാനാര്‍ഥി. യുഡിഎഫിലെ ജോസഫ് വിഭാഗം കേരള കോൺഗ്രസ് സ്‌ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.

Read also : സ്വപ്‌നാ സുരേഷിന്റെ പേരില്‍ ശബ്‌ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE