കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നവംബര്‍ 25ന്

By Staff Reporter, Malabar News
pravasilokam image_malabar news
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ നവംബര്‍ 25 ബുധനാഴ്‌ച ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്താന്‍ തീരുമാനം. ബുധനാഴ്‌ച വൈകിട്ട് 3.30നാണ് ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്തുക. കോവിഡിനെ തുടര്‍ന്ന് സെപ്‌തംബറില്‍ പ്രതിവാര ഓപ്പണ്‍ ഹൗസ് താല്‍കാലികമായി നിര്‍ത്തലാക്കിയ പശ്‌ചാത്തലത്തിലാണ് ഡിജിറ്റലായി ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

‘എംബസിയിലെ രജിസ്‌ട്രേഷന്‍ ഡ്രൈവും പൊതുമാപ്പും’ എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ സ്‌ഥാനപതി സിബി ജോര്‍ജ് പങ്കെടുക്കും. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച് ആർബിഐ

ഓപ്പണ്‍ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ പാസ്‌പോര്‍ട്ടിലെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ബന്ധപ്പെടാനുള്ള നമ്പര്‍, കുവൈറ്റിലെ വിലാസം, ഓപ്പണ്‍ ഹൗസില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം തുടങ്ങിയവ ഇ-മെയില്‍ വഴി അയച്ച് രജിസ്‌റ്റര്‍ ചെയ്യണം. രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്ക് മീറ്റിംഗ് ഐഡിയും മറ്റു വിവരങ്ങളും പിന്നീട് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE