ദിലീപ് – റാഫി സിനിമ ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ ചിത്രീകരണം ആരംഭിച്ചു

By Siva Prasad, Special Correspondent (Film)
  • Follow author on
Dileep - Rafi movie 'Voice of Satyanathan' has started shooting
Ajwa Travels

റാഫി, കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിക്കുന്ന ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ വിദ്യാരംഭ ദിനത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. വലിയ ഇടവേളക്ക് ശേഷമാണ് ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നത്.

സമീപകാലത്ത് മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ കലാകാരൻമാരുടെ ആത്‌മാവിന് നിത്യശാന്തിക്കായുള്ള പ്രാർഥന നിർവഹിച്ചാണ് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ സ്വിച് ഓൺ കർമം സംവിധായകൻ ഷാഫി നിർവഹിച്ചപ്പോൾ നിർമാതാവ് എൻഎം ബാദുഷ ആദ്യ ക്ളാപ്പ് നൽകി. വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമാതാവ് ഷിനോയ് മാത്യുവിന്റെ പത്‌നി നീതുവായിരുന്നു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെപി എന്നിവർ ചേർന്നാണ് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ നിർമിക്കുന്നത്.. ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയ അഭിനേതാക്കളും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്‍ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്‌റ്റാനിലസ് ആണ്. സംഗീതം – ജസ്‌റ്റിൻ വർഗീസ്‌, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്‌ത്രാലങ്കാരം – സമീറ സനീഷ്, കലാസംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൺ പൊടുത്താസ്, മേക്കപ്പ് – റോണെക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്‌ടർ – മുബീൻ എം റാഫി, സ്‌റ്റിൽസ് – ഷാലു പേയാട്, പിആർഒ – പി ശിവപ്രസാദ് & മഞ്‍ജു ഗോപിനാഥ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ്.

Dileep - Rafi movie 'Voice of Satyanathan' has started shooting

Most Read: തിരുവനന്തപുരം വിമാനത്താവളം: പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നു; തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE