ദിലീപിന്റെ ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’; ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു

റാഫി-ദിലീപ് എന്ന ഹിറ്റ് കോംമ്പോ വീണ്ടും സ്‍ക്രീനിലെത്തുമ്പോൾ ചിരിയുടെ പൂരമാകും പ്രേക്ഷകർക്ക് ലഭിക്കുക എന്നത് കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'വോയ്‌സ്‌ ഓഫ് സത്യനാഥൻ'.

By Siva Prasad, Special Correspondent (Film)
  • Follow author on

സംവിധായകനും നടനുമായ റാഫിയുടെ വരാനിരിക്കുന്ന ചിത്രമായ ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു. ദിലീപ്-ജോജു ജോർജ്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മുംബൈ, ഡൽഹി, രാജസ്‌ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് ഇനിയുള്ള ചിത്രീകരണം.

Dileep's 'Voice of Sathyanathan'; Filming resumed in Mumbai

കഴിഞ്ഞ വർഷം ഒക്‌ടോബറിലെ വിദ്യാരംഭ ദിനത്തിൽ ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രം പലകാരണങ്ങൾ കൊണ്ട് ഷൂട്ടിം​ഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡെ, വീണ നന്ദകുമാർ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം) സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ എന്നിവരും വേഷമിടുന്നു. അനുശ്രീ അതിഥിതാരമായും എത്തുന്നു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെപി എന്നിവർ ചേർന്നാണ് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവയും സംവിധായകൻ റാഫി തന്നെയാണ് നിർവഹിക്കുന്നത്.

ദിലീപും റാഫിയും ഒന്നിച്ച, ബോക്‌സോഫീസ് ഹിറ്റുകളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്‌റ്റർ എന്നിവക്ക് ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രമായാണ് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ ഒരുങ്ങുന്നത്. നീണ്ട ഇടവേളക്ക് ശേഷം റാഫി-ദിലീപ് എന്ന ഹിറ്റ് കോംമ്പോ വീണ്ടും സ്‍ക്രീനിലെത്തുമ്പോൾ ചിരിയുടെ പൂരമാകും പ്രേക്ഷകർക്ക് ലഭിക്കുക എന്നത് കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’.

Dileeps 'Voice of Sathyanathan' Filming resumed in Mumbai

മഞ്‍ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്‌റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ്. സംഗീതം – ജസ്‌റ്റിൻ വർഗീസ്‌, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്‌ത്രാലങ്കാരം – സമീറ സനീഷ്, കലാസംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൺ പൊടുത്താസ്, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക്, മേക്കപ്പ് – റോണെക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്‌ടർ – മുബീൻ എം റാഫി, സ്‌റ്റിൽസ് – ഷാലു പേയാട്, പിആർഒ – പി ശിവപ്രസാദ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE