സാക്ഷികളെ സ്വാധീനിക്കരുത്; റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി

By Syndicated , Malabar News
Rhea chakrabarti_Malabar news
Ajwa Travels

മുംബൈ: ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് ബോംബെ ഹൈക്കോടതി റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്. അഞ്ച് നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.

പത്തു ദിവസത്തേക്ക് മുംബൈ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക, പാസ്‌പോര്‍ട് സമര്‍പ്പിക്കുക, ഒരു ലക്ഷം രൂപ കെട്ടിവെക്കുക, രാജ്യം വിടുകയോ സാക്ഷികളെ കാണാനോ ശ്രമിക്കരുത് തുടങ്ങിയ നിബന്ധനകളാണ് ഹൈക്കോടതി മുന്നോട്ട് വച്ചത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ സെപ്റ്റംബര്‍ 8നാണ് റിയ ചക്രബര്‍ത്തിയെ എന്‍ സി ബി അറസ്ററ് ചെയ്‌തത്. സഹോദന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും ജാമ്യം നിഷേധിച്ചു.

Read also: റിയ ചക്രബര്‍ത്തിക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE