തഖ്‍ദീസ് ആശുപത്രിയിലെ ഡോക്‌ടർക്ക് മര്‍ദ്ദനം; ഐഎംഎ പ്രതിഷേധിച്ചു

By Desk Reporter, Malabar News
Doctor beaten at Thaqdees hospital; The IMA protested
Representational images
Ajwa Travels

കൊച്ചി: അത്യാഹിത വിഭാഗത്തില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതിൽ ഇന്ത്യന്‍ മെഡില്‍ അസോസിയേഷന്‍ കൊച്ചി ശാഖ പ്രതിഷേധിച്ചു. പൂക്കാട്ടുപടി തഖ്‍ദീസ് ആശുപത്രിയിലെ ഡോ. ജിസന്‍ ജോണിയാണ് കയ്യേറ്റത്തിന് ഇരയായത്.

മഹാമാരിക്കാലത്ത് ജീവന്‍ പണയം വച്ച് കർമനിരതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയരഹിതവും, സ്വതന്ത്രവുമായി അവരുടെ ജോലി നിര്‍വഹിക്കാനുള്ള അവസരം ഒരുക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ആശുപത്രി അധികൃതരും ഡോ ജിസന്‍ ജോണിയും എടത്തല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അക്രമികളെ 24 മണിക്കൂറിനകം അറസ്‌റ്റ് ചെയ്‌തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഐഎംഎ പ്രസിഡണ്ട് ഡോ. ടിവിരവി, സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Most Read: കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE