ഡോളർ കടത്ത്; ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു

By Syndicated , Malabar News
m shivshankar

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ്​ ഉത്തരവ്​. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം ശിവശങ്കറിനെ റിമാൻഡ് ചെയ്യണം എന്ന വാദം കോടതി അംഗീകരിച്ചു. ഫെബ്രുവരി ഒമ്പത്​ വരെയാണ്​ ശിവശങ്കറിന്‍റെ റിമാൻഡ്​ കാലാവധി. ഫെബ്രുവരി ഒന്നിന്​ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത സ്വര്‍ണക്കടത്ത് കേസിലും ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Read also: തോട്ടയ്‌ക്കാട് വാഹനാപകടം; രക്ഷാപ്രവർത്തനം വൈകി; ലോറി ഡ്രൈവർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE