കോഴിക്കോട്: നാദാപുരത്ത് ഗാർഹിക പീഡന പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മുൻ എടച്ചേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ കച്ചേരി കണ്ടിയിൽ നിജേഷ് ആണ് അറസ്റ്റിലായത്. ഭാര്യയുടെ ഗാർഹിക പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എടച്ചേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ചിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Most Read: ഒമൈക്രോൺ; കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക