ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വിസി ആയി ഡോ. മുബാറക് പാഷ

By Staff Reporter, Malabar News
kerala image_malabar news
Dr. Mubarak Pasha
Ajwa Travels

കൊല്ലം: ഡോ. മുബാറക് പാഷയെ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി(വിസി) നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നാല് വര്‍ഷ കാലത്തേക്കാണ് നിയമനം.

നിലവില്‍ ഒമാനിലെ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഹെഡ് ഓഫ് ഗവര്‍ണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി സേവനം അനുഷ്‌ഠിക്കുകയാണ് അദ്ദേഹം. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നിയമനം.

ഒക്‌ടോബര്‍ രണ്ടിനാണ് കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും ആയ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്‌തത്. സര്‍വകലാശാല നിലവില്‍ വന്നതോടെ കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂര്‍ണമായി അവസാനിപ്പിച്ച് ഇവിടേക്ക് മാറും.

Read Also: എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥി എടപ്പാടി പളനിസാമി തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE