എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥി എടപ്പാടി പളനിസാമി തന്നെ

By Syndicated , Malabar News
EPalaniswami_Malabar news
Ajwa Travels

ചെന്നൈ: എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയും എ ഐ എ ഡി എം കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ് സ്‌ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

ഒ.പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് മൽസരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ത്ഥികളെ നിശ്‌ചയിക്കുന്നതിനും മറ്റുമായി 11 അംഗ സ്‌റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയാകുന്ന മത്സരത്തില്‍ നിന്ന് പനീര്‍സെല്‍വം പിന്‍മാറാന്‍ തയ്യാറായതെന്നും സൂചനകളുണ്ട്.

ബുധനാഴ്‌ച രാവിലെ എ ഐ എ ഡി എം കെ ആസ്‌ഥാനത്ത് നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. പളനിസാമി മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി ആകുന്നതിനോട് സഖ്യ കക്ഷിയായ ബി ജെ പിക്കും യോജിപ്പാണ്.

Read also: ഖേതി ബച്ചാവോ; ട്രാക്റ്റര്‍ റാലിക്ക് ഇന്ന് സമാപനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE