ഖേതി ബച്ചാവോ; ട്രാക്റ്റര്‍ റാലിക്ക് ഇന്ന് സമാപനം

By Syndicated , Malabar News
Rahul-Gandhi_2020-Oct-06
Representational Image
Ajwa Travels

ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്റ്റര്‍ റാലി ഇന്ന് സമാപിക്കും. ഹരിയാനയിലെ കര്‍ണാലിലാണ് റാലി സമാപനം. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ഞായറാഴ്‌ച ആരംഭിച്ച റാലി ഇന്നലെ ഹരിയാനയിലെത്തി. ജാഥക്ക് വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. ഇന്ന് രാവിലെ പീപ്പ്ലി മണ്ഡിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം, നിലോഖേരി വഴി കര്‍ണാലില്‍ അവസാനിക്കുന്ന തരത്തിലാണ് നിശ്‌ചയിച്ചിരിക്കുന്നത്

ഖേതി ബച്ചാവോ യാത്രക്കെതിരെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഹരിയാന അതിര്‍ത്തിയില്‍ റാലി തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും, രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടിനെ തുടര്‍ന്ന് നിബന്ധനകളോടെ അനുമതി നല്‍കി. അതേസമയം, പതിനേഴ് കര്‍ഷക സംഘടനകള്‍ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ സിര്‍സയിലെ വീടിന് മുന്നില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ ദുഷ്യന്ത് ചൗട്ടാല രാജി വെക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

Read also: ‘പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ പുറത്താക്കുമായിരുന്നു’; രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE